വടകര: വൈദ്യുതി ബില്‍ തുക അടക്കാത്തതിനെ തുടര്‍ന്ന് വടകര സിവില്‍ സ്റ്റേഷനിലെ വൈദ്യുതി കണക്ഷന് കെഎസ്ഇബി വിഛേദിച്ചു. ആര്‍ടി ഓഫീസ് ഒഴികെയുള്ള മറ്റു ഓഫീസുകളില്‍ ഒറ്റ മീറ്ററാണുള്ളത്. ഓരോ ഓഫീസുകളില്‍ നിന്നും അടക്കേണ്ട തുക ശേഖരിച്ച് താലൂക്ക് ഓഫീസില്‍ നിന്നാണ് വൈദ്യുതി തുക അടച്ചുവരുന്നത്. എന്നാല്‍ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസിന്റെ വിഹിതം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ മാസത്തെ ബില്‍ അടക്കാന്‍ കഴിഞ്ഞിട്ടില്ല. 3024 രൂപയാണ് അടക്കേണ്ടിയിരുന്നത്. ബില്‍ തുക അടക്കാതായതോടെ വ്യാഴാഴ്ച കെഎസ്ഇബി അധികൃതര്‍ സിവില്‍ സ്റ്റേഷനിലെ വൈദ്യുതി കട്ട്
ചെയ്തു. ഇതോടെ ആര്‍ടിഒ ഓഫീസ് ഒഴികെയുള്ളവയുടെ പ്രവര്‍ത്തനം അവതാളത്തിലായി. നേരത്തെ പല പ്രാവശ്യം ബില്‍ അടക്കാത്തതിനാല്‍ സിവില്‍ സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് താലൂക്ക് ഓഫീസ് ഇടപെട്ട് കണക്ഷന് പുനഃസ്ഥാപിക്കുകയായിരുന്നു. വൈദ്യുതി വിഛേദിച്ചത് ജീവനക്കാരിലും പ്രതിഷേധത്തിന്
ഇടയാക്കിയിരിക്കയാണ്.