കോഴിക്കോട്: തെരഞ്ഞെടുപ്പ് സർവൈലൻസ് സ്ക്വാഡുകൾ ഇന്ന് (ഏപ്രിൽ ഒന്ന്) അനധികൃതമാണെന്ന് കണ്ടെത്തിയ 538500 രൂപ പിടിച്ചെടുത്തു. 2,93,85480/- രൂപ മൂല്യമുളള സ്വർണ ഉരുപ്പടികൾ(പ്രഷ്യസ് മെറ്റൽ) പിടികൂടി ജി എസ് ടി വകുപ്പിന് കൈമാറി. കുന്ദമംഗലം, എലത്തൂർ സ്റ്റാറ്റിക്ക് സർവൈലൻസ് സ്ക്വാഡുകൾ ഇന്ന് ആകെ 538500/ രൂപ പിടിച്ചെടുത്ത് കളക്ടറേറ്റിലെ സീനിയർ ഫിനാൻസ് ഓഫീസർ,ജില്ലാ ട്രഷറി ഓഫീസർ, ജില്ലാ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-visionnn.jpeg?resize=538%2C500&ssl=1)
പഞ്ചായത്ത് സെക്രട്ടറി എന്നവരടങ്ങിയ അപ്പീൽ കമ്മറ്റിക്ക് മുമ്പാകെ കൈമാറി. ഇതുവരെ 39,80,400 രൂപ വിവിധ സ്കാഡുകൾ പിടിച്ചെടുത്തിട്ടുണ്ട്. 29385480/- രൂപ മൂല്യമുളള സ്വർണ ഉരുപ്പടികൾ(പ്രഷ്യസ് മെറ്റൽ) പിടികൂടി ജി എസ് ടി വകുപ്പിന് കൈമാറി 17,63,130/- രൂപ രൂപ പിഴയീടാക്കുകയും ചെയ്തു. അനധികൃത പണമൊഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ ഓരോ നിയോജകമണ്ഡലങ്ങളിലും അഞ്ചു വീതം സ്റ്റാറ്റിക്ക് സർവൈലൻസ് സ്ക്വാഡുകൾ കൂടി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/physiotherapy-3.jpeg?resize=479%2C600&ssl=1)
അടുത്ത ദിവസം പ്രവർത്തനം ആരംഭിക്കുമെന്ന് എക്സ്പെൻഡിച്ചർ നോഡൽ ഓഫീസർ അറിയിച്ചു. നിലവിൽ നാലു സ്റ്റാറ്റിക്ക് സർവൈലൻസ് സ്ക്വാഡുകളും മൂന്നു ഫ്ലയിംഗ് സ്ക്വാഡുമടക്കം ഒരു മണ്ഡലത്തിൽ ഏഴു സ്ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. ഇത് ഒരു നിയോജകമണ്ഡലത്തിൽ പന്ത്രണ്ട് എന്ന നിലയിൽ വർധിക്കുന്നതോടെ പഴുതടച്ചതും കർക്കശവുമായ പരിശോധനകൾ ജില്ലയിലുടനീളം നടപ്പിലാക്കും