വട്ടോളി: തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ നാട്ടിൻ പുറങ്ങളിൽ മുന്നണികൾ കുടുംബയോഗങ്ങളിലേക്ക് നീങ്ങി. ബുത്ത് , മേഖല തലത്തിലും മറ്റും യോഗങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സാധാരണ ടൗണുകളിലെ പൊതുയോഗങ്ങളെക്കാൾ എറെ ഗുണം ചെയ്യുക ഇത്തരം കുടുംബയോഗങ്ങളാണ് എന്നാണ് മുന്നണികൾ കരുതുന്നത് ആയത്
കൊണ്ട് ഇത്തരം യോഗങ്ങൾക്കൾക്ക് പ്രാധാന്യം നൽക്കുകയാണ്. ദേശിയ , സംസ്ഥാന രാഷ്ടിയം ആനുകാലിക സംഭവവികാസങ്ങൾ വരെ അവിടെ ചർച്ച ചെയ്യുന്നു. ചെറിയ ഒരു
മൈക്കും , കുറച്ച് കസേരയും ചെറിയ സ്റ്റേജും ഒരുക്കിയാൽ കുടുംബയോഗം റെഡി. പെർമിഷൻ വേണ്ട, അധിക ചെലവ് ഒഴിവാക്കാം. കുടുംബയോഗത്തിന് പുറമേ
വനിതാസംഗമവും നടന്നുവരുന്നു. അറിയപ്പെടുന്ന പ്രാദേശിക പ്രാസംഗികർ ഒക്കെ നല്ല
ഡിമാൻ്റാണ് ഇപ്പോൾ, ഇതിനിടയിൽ സ്ഥാനാർത്ഥികളുടെ പര്യടനവും നടന്നു വരുന്നു. വളരെ കരുതലോടെയാണ് സ്ഥാനാർത്ഥികൾ സംസാരിക്കുന്നത്. എന്തെങ്കിലും അറിയാതെ നാവിൽ നിന്ന് വീണു പോക്കുന്നത് എറ്റടുക്കാൻ കാത്തിരിക്കുകയാണ്
സോഷ്യൽ മീഡിയ, ഏതായാലും നാട്ടിൻപുറങ്ങളിൽ കുടുംബയോഗങ്ങൾ പൊടിപൊടിക്കുകയാണ്.
-ആനന്ദൻ എലിയാറ