കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് സ്വീപ് സെല്‍ ഫുട്ബോള്‍ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് കോര്പ്പറേഷന് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കളക്ടേഴ്സ് ഇലവന് എഫ്സി, കമ്മീഷണറേഴ്സ് ഇലവന് എഫ്സി, ഫോറസ്റ്റ് ഇലവന് എഫ്സി, കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇലവന് എഫ്സി എന്നീ ടീമുകള്‍ കൊമ്പുകോര്‍ക്കും.
കളക്ടേഴ്സ് ഇലവന് ഫോറസ്റ്റ് ഇലവനുമായി മാറ്റുരയ്ക്കുമ്പോള്‍ കമ്മീഷണറേഴ്സ് ഇലവന്റെ എതിരാളി
കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇലവനാണ്. ഇരു മാച്ചുകളിലെയും വിജയികള്‍ ഫൈനലില്‍ ഏറ്റുമുട്ടും.
ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല് മീണ എന്നിവര്‍ക്ക് പുറമേ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, സബ്ബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍, പ്രസ്സ് ക്ലബ് ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഞായറാഴ്ച ബൂട്ടണിയും.