വടകര: ലോക്സഭ തെരഞ്ഞെടുപ്പില്‍ അപരന്മാര് കളം നിറയുന്ന സ്ഥിതി. മത്സരം മുറുകിയതോടെ അപരന്മാരെ ഇറക്കുക എന്ന തന്ത്രവും പയറ്റുകയാണ് മുന്നണികള്‍.
വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ അഞ്ച് അപരന്മാരണ് പത്രിക സമര്‍പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്ക്ക് മൂന്ന് അപരന്മാരാണുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് രണ്ട് അപരന്മാരുമുണ്ട്. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണന് അപരനില്ല.
കെ.കെ.ശൈലജ, കെ.ശൈലജ, പി.ശൈലജ എന്നിവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരന്മാര്. ടി.പി.ഷാഫി, ഷാഫി എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അപരന്മാര്. ഔദ്യോഗിക സ്ഥാനാര്‍ഥികളേക്കാള്‍ കൂടുതല്‍ അപരന്മാരാവുമോ എന്നതാണ് സ്ഥിതി. പേര് മാത്രം നോക്കി വോട്ട് ചെയ്യുമ്പോള്‍ കുഴപ്പത്തിലാവുന്ന അവസ്ഥയാവും.