അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു. 400200 രൂപ അടങ്കൽ തുകക്ക് തിരഞ്ഞെടുക്കപ്പെട്ട 100 പേർക്കാണ് കട്ടിൽ
വിതരണം ചെയ്തത്. അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ഐ സി ഡി എസ് സൂപ്പർ വൈസർ ശാരി എം എന്നിവർ സംബന്ധിച്ചു.