വടകര: കോണ്‍ഗ്രസ് മുന്‍ വടകര ബ്ലോക്ക് സെക്രട്ടറി ചക്കര ബാലകൃഷ്ണന്റെ എട്ടാം ചരമവാര്‍ഷികം ആചരിച്ചു. ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും സംഘടിപ്പിച്ചു.
മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ: പി.ടി.കെ നജ്മല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി, ബ്ലോക്ക് സെക്രട്ടറി ടി.ലക്ഷ്മണന്, സീനിയര്‍ അംഗം കൂടാളി അശോകന്, മണ്ഡലം വൈസ് പ്രസിഡന്റ് ചെനേങ്കി ബാലകൃഷ്ണന്, ഭാസ്കരന് എന്നിവര്‍ സംസാരിച്ചു. കെ.പി.ഗോകുല്‍ദാസ് സ്വാഗതവും ഐ.ഷാജി നന്ദിയും പറഞ്ഞു.