നാദാപുരം: 33 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച നാദാപുരം. ടിഐഎം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രധാന അധ്യാപകന് ഇ.സിദ്ദീഖിന് സുഹൃദ് സംഘം സ്നേഹാദരം ഒരുക്കി. ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കണേക്കല്‍ ഉപഹാരം നല്കി. പത്രപ്രവര്‍ത്തക അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.കെ.ശ്രീജിത്ത്, രാധാകൃഷ്ണന് അരൂര്‍, വത്സരാജ് മണലാട്ട്, എസ്.എം.അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.