കുറ്റ്യാടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹരിത ഭാവിയിലേക്കുള്ള യാത്ര എന്ന ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ കുറ്റ്യാടി ചുരം ശുചീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് മെഡിക്കല്‍ കോളജും പരിസരവും ശുചീകരിച്ചിരുന്നു. യൂണിറ്റുകളില്‍ വൃക്ഷതൈ വെച്ചുപിടിപ്പിക്കലും പരിപാലനവും വെയ്സ്റ്റ് ബിന്‍ സ്ഥാപിക്കല്‍ തുടങ്ങി നിരവധി പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിച്ചു വരുന്നത്.
കുന്നുമ്മല്‍, നാദാപുരം, പേരാമ്പ്ര ബ്ലോക്കുകളില്‍ നിന്ന് അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ.ദിനേശന് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ടി.കെ.സുമേഷ് അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം ദിപു പ്രേംനാഥ്, കെ.കെ സുരേഷ്, കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോര്‍ജ്, എം.എം.ജിജേഷ്, പി.രാഹുല്‍ രാജ്, എം.കെ.നികേഷ്, ആദിത്യ സുകുമാരന്‍, അമിത പ്രദീപ്, എ.കെ.ബിജിത്ത്, കെ.രജില്‍, അമര്‍ഷാഹി, രൂപേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.സി.ഷൈജു സ്വാഗതവും ബി.പി.ബബീഷ് നന്ദിയും പറഞ്ഞു.