അഴിയൂര്‍: തണ്ണീര്‍തടങ്ങള്‍ നികത്തുന്നതിനെതിരെ ചോമ്പാലയില്‍ ഡിവൈഎഫ്ഐ രംഗത്ത്. പ്രവര്‍ത്തകര്‍ ലോറി തടഞ്ഞു. അഴിയൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍പെട്ട ഒറ്റതെങ്ങ് പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ ഡാറ്റ ഭൂമിയില്‍ ഉള്‍പ്പെട്ട സ്ഥലം നികത്താന്‍ രണ്ട് ലോഡ് മണ്ണുമായി വന്ന വാഗാഡ് കമ്പനിയുടെ ടോറസ് ലോറികളാണ് ഡിവൈഎഫ്ഐ ചോമ്പാല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞത്. രണ്ട് പ്രളയം ദുരിതം വിതച്ച ഒറ്റ തെങ്, കല്ലാമല, പനാട, കോറോത്ത് റോഡ് എന്നിവിടങ്ങളില്‍ വ്യാപകമായി നികത്തി തരം മാറ്റി വന്‍ ലാഭത്തിന് മറിച്ചു വില്‍ക്കുന്ന സംഘമാണ് ഇതിന് പിന്നില്‍. നമ്മുടെ നാടിനെ മറ്റൊരു പ്രളയത്തിലേക്ക് തള്ളി വിടുന്ന ഇത്തരം മാഫിയാ സംഘങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്ന് ഡിവൈഎഫ്ഐ ചോമ്പാല മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.