കുറ്റ്യാടി: സ്കൂള്‍ വാര്‍ഷികാഘോഷത്തിനിടയില്‍ പ്രിന്‍സിപ്പാള്‍ കുഴഞ്ഞ് വീണു മരിച്ചു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ മലപ്പുറം വെസ്റ്റ് കോഡൂര്‍ വരിക്കോട് ആനക്കായി എ.കെ ഹാരിസാണ് (46) മരിച്ചത്. സ്കൂള്‍ വാര്‍ഷികാഘോഷ ചടങ്ങില്‍ സംബന്ധിച്ച് കൊണ്ടിരിക്കെ കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. ഫറോക്ക് ഇര്‍ശാദിയ കോളജ്, രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്കൂള്‍, മലപ്പുറം മാസ് കോളജ് എന്നിവയുടെ പ്രിന്‍സിപ്പലും മഞ്ചേരി മുബാറക് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അഡ്മിനിസ്ട്രേറ്ററുമായിരുന്നു. എസ്ഐഒ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ല പ്രസിഡന്റ്, സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രതിനിധി സഭാംഗം, മലപ്പുറം ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ ഹൈദ്രസ്. മാതാവ്: ആസ്യാബി കൊടിയാടന്‍. ഭാര്യ: സി.എച്ച് ലുബൈബ. മക്കള്‍: അജ്വദ് ഹനാനി, അമാന ഫിദ, ഹനീന നദ, ഹംന ഹിദായ. സഹോദരന്: എ.കെ അലവി (ഉജാല വാച്ച് വര്‍ക്സ്, മലപ്പുറം). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് കോഡൂര്‍ വരിക്കോട് ജുമാമസ്ജിദില്‍.