ഓര്‍ക്കാട്ടേരി: ഏറാമലയും പരിസരങ്ങളും കുറച്ചു കാലമായി ലഹരി മാഫിയയുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണെന്നും ശക്തമായ നടപടി വേണമെന്നും ആര്‍ജെഡി ഏറാമല പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിനിടയില്‍ അഞ്ചോളം ചെറുപ്പക്കാര്‍ ലഹരിക്ക് അടിമയായി മരണത്തിനു കീഴടങ്ങിയിട്ടും പഞ്ചായത്ത് ഭരണ സമിതിയോ മറ്റ് അധികാരികളോ കൃത്യമായി ഇടപെടുന്നില്ല പഞ്ചായത്ത് ജാഗ്രത സമിതി നോക്കുകുത്തിയായിട്ട് നാളുകള്‍ ഏറെ ആയി. ഇത്തരം അവസ്ഥയ്ക്കു എതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം അറിയിച്ചു. പി. കെ. കുഞ്ഞികണ്ണന്‍ അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രന്, എം.കെ.ഭാസ്കരന്, കെ.കെ കൃഷ്ണന്, സി.പി.രാജന്, കെ.കെ.മനോജ്കുമാര്‍, നെല്ലോളി ചന്ദ്രന്, ടി.പി.വിജയന്,
കെ.എം.പവിത്രന് തുടങ്ങിയവര്‍ സംസാരിച്ചു