വടകര: എം യു എം എച്ച്.എസ്.എസ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുകച്ചേരി ഭാഗത്തെ ഹരിത ഗ്രാമത്തിലെ കുടിവെള്ള പ്രശ്നം രൂക്ഷമായ തീരദേശ പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്തു. 50 ഓളം കുടുംബങ്ങൾക്കാണ് ഇന്ന് കുടിവെള്ളം വിതരണം ചെയ്തത്. എൻഎസ്എസ് കലണ്ടർ വില്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് ശുദ്ധജല വിതരണം നടത്തിയത് . മുകച്ചേരി ഭാഗത്തെ ഹരിത ഗ്രാമത്തിലെ വീടുകളിൽ വാട്ടർ
അതോറിറ്റി വിതരണം ചെയ്യുന്നത് ഉപ്പുവെള്ളം ആയതിനാൽ പ്രദേശത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായിരിക്കുകയാണ്. ഇതിന് താൽക്കാലികമായ ഒരു ആശ്വാസമായാണ് വളണ്ടിയർമാർ കുടിവെള്ളം വിതരണം ചെയ്തത്. തുടർന്നും കുടിവെള്ളം വിതരണം ചെയ്യുമെന്ന് വളണ്ടിയർമാർ അറിയിച്ചു. കുടിവെള്ള വിതരണ ഉദ്ഘാടനം പ്രിൻസിപ്പാൾ സജീവൻ കെ
നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ഹംസ എൻ പി . ഷാഹിമ കെ പി , വളണ്ടിയർ ലീഡർമാരായ മുഹമ്മദ് സാബിത്ത്, മുഹമ്മദ് സഹൽ, നൂരിയ ശുക്ര, വളണ്ടിയർമാരായ ദാനി മുനീർ, മിൻഹാജ്, റിയ ഫാത്തിമ ,ഹലീമ ജാഫർ ,ഫാദിൽ ഫാറൂഖ് ,അംന അമീർ , ആയിഷ സക്കരിയ എന്നിവർ നേതൃത്വം നൽകി.