കുന്നുമ്മൽ: കുന്നുമ്മൽ പഞ്ചായത്ത് ജലജീവൻ പദ്ധതി പ്രകാരം കുടിവെള്ള പൈപ്പ്ലൈൻ നൽകിയതിന് ആകെയുള്ള 13 വാർഡുകളിൽ നിന്ന് 4 വാർഡുകളിൽ നിന്നു മാത്രമായി ഗുണഭോകൃത് വിഹിതം വാങ്ങിയതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നീക്കണമെന്ന് യു.ഡി എഫ് ഒതയോത്ത് മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു.ഡി.എഫ് മണ്ഡലം കൺവീനർ
ജമാൽ മൊകേരി ഉദ്ഘാടനം ചെയ്തു. എല്ലാ വാർഡുകളിൽ നിന്നും വിഹിതം വാങ്ങുകയോ അല്ലാത്ത പക്ഷം വാങ്ങിയവരുടെ വിഹിതം തിരിച്ച് നൽകുകയോ വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷാഫി പറമ്പ ലിൻ്റെ വിജയത്തിനായി വിവിധ പരിപാടികൾക്ക് യോഗം രൂപം നൽകി. ബൂത്ത് പ്രസിഡന്റ് ടി അബ്ദുൾമജീദ് അധ്യക്ഷത വഹിച്ചു. യു ബ്ലോക്ക് കോൺ ട്രഷറർ എലിയാറ ആനന്ദൻ, കെ.സി. കുമാരൻ (ആർ.എം.പി ). സി.കെ. കുഞ്ഞബ്ദുള്ള ഹാജി, കെ.പി. അമ്മത്, വി.പി. പുരുഷു ,പി. പി ജിതേഷ് എൻ.സി.പൊക്കൻ,കെ.കെ. അബ്ദുറഹമാൻ ഹാജി, കെ.പി. നാസർ, പി.പി. മോഹനൻ പി.പി. സ്നിത, സുപ്പി നീലീയോട്ട്, എം. അബ്ദുള്ള, ഐ.പി. ബാബു, കല്ലേരി മൊയ്തു, വി.പി. മൊയ്തു എന്നിവർ സംസാരിച്ചു.