കുറ്റ്യാടി: കൊട്ടിക്കലാശം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍. സ്ഥാനാര്‍ഥി പര്യടനത്തിനു പുറമെ കലാപരിപാടികളും സജീവമാണ്.
തെരുവ് നാടകം, നാടന്‍ പാട്ടുകള്‍, ഓട്ടംതുള്ളല്‍, മാപ്പിളപ്പാട്ട്, വിവിധ ഗാനങ്ങള്‍ എന്നിവയാല്‍ പ്രചാരണം കൊഴുക്കുകയാണ്. വിവിധ നേതാക്കളുടെ ഓഡിയോ, വിഡിയോ പ്രസംഗങ്ങളുമായി പ്രചാരണം മുന്നേറുമ്പോഴാണ് കലാവിരുന്നുകള്‍ നിറയുന്നത്.
കക്കട്ടിലും വിവിധ ടൗണുകളിലും പാട്ടുപുര നാണുവിന്റെ നേതൃത്വത്തില്‍ കെ.കെ.ശൈലക്കായി നാടന്‍ പാട്ടും നൃത്തവും അവതരിപ്പിച്ചു.
സമകാലിക രാഷ്ട്രീയ സംഭവങ്ങള്‍ കോര്‍ത്തിണക്കി ആക്ഷേപഹാസ്യ രീതിയില്‍ ‘ ഇന്ത്യ എന്റെ രാജ്യം’എന്ന തെരുവു നാടകം കെപിസിസി പ്രചാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രംഗത്തുണ്ട്. ഷാഫി പറമ്പിലിന്റെ പ്രചരണാര്ം ഉച്ചയക്ക് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഈ നാടകം അവതരിപ്പിച്ചു. ആര്യാടന് ഷൗക്കത്താണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സംഘം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വിവിധ പ്രദേശങ്ങളില്‍ നാടകം അവതരിപ്പിക്കും
-ആനന്ദന് എലിയാറ