കൊയിലാണ്ടി: ആതുരസേവനരംഗത്ത് ആറു പതിറ്റാണ്ടുകാലത്തെ സ്തുത്യര്‍ഹസേവനം പൂര്‍ത്തിയാക്കിയ ഇ എന്‍ ടി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ഇ സുകുമാരനെ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ആദരിച്ചു. ആതുര സേവനരംഗത്തെ സേവനങ്ങള്‍ക്ക് പുറമേ കൊയിലാണ്ടിയുടെ സാമൂഹിക സാംസ്കാരിക മേഖലയില്‍
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-b.jpeg?resize=600%2C600&ssl=1)
ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഈ സുകുമാരന്‍ എന്ന് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന് വ്യക്തമാക്കി. മനോജ് വൈജയന്തം പറഞ്ഞു. ഡോക്ടര്‍ ഇ. സുകുമാരനുള്ള ആദരവ് പൊന്നാട മനോജ് വൈജയന്തം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
കൈമാറി. നാഷണല്‍ ട്രഷറര്‍ ജോസ് കണ്ടോത്ത്, മുരളി മോഹന്‍, പി.കെ.ബാബു, സി.കെ.ലാലു, ഇ. ചന്ദ്രന് പത്മരാഗം, അഡ്വ.ജതീഷ് ബാബു, രേഷ്മ സജിത്ത്, കെ.അനിത എന്നിവർ സംസാരിച്ചു.