വടകര: എംആർഎഫ് കേന്ദ്രം താഴെ അങ്ങാടിയിലേക്ക് മാറ്റാനുള്ള മുനിസിപ്പൽ നിലപാടിനെതിരെ എസ്ഡിപിഐ. ഇതിനെ ജനകീയമായി നേരിടുമെന്ന് എസ്ഡിപിഐ വടകര മുൻസിപ്പൽ സെക്രട്ടറി കെ വി പി ഷാജഹാൻ പറഞ്ഞു. നാൽപത്തി അഞ്ചാം വാർഡിലെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-de.jpeg?resize=567%2C567&ssl=1)
മെറ്റേണറ്റി സെന്റർ അടച്ചു പൂട്ടിയ മുൻസിപ്പൽ അധികാരികൾ അത് ഹോമിയോ ആശുപത്രി ആക്കാൻ വാർഡ് കൗൺസിലരുടെ നേതൃത്വത്തിൽ നിരന്തരം ഇടപെടൽ നടത്തി വരുമ്പോൾ കൗൺസിലർ പോലും അറിയാതെ ഈ പ്രദേശത്ത് എംആർ എഫ് കേന്ദ്രം സ്ഥാപിക്കാനുള്ള ചെയർപേഴ്സന്റെ ഇടപെടൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. ഈ തീരുമാനത്തിൽ നിന്ന് മുനിസിപ്പൽ അധികാരികൾ പിൻമാറാൻ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ജനകീയ സമരത്തിന് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.