നാദാപുരം: ആറു മാസമായി ഭിന്നശേഷിക്കാര്‍ക്ക് പെന്ഷന് നല്‍കാതെ അവരോട് കാണിക്കുന്ന നീതിനിഷേധം സര്‍ക്കാര്‍ തിരുത്തണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ പറഞ്ഞു .
ഡിഫറെന്റലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് ചെക്യാട് പഞ്ചായത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
മഹമൂദ് ചെക്യാട് അധ്യക്ഷത വഹിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തിയത് ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെ പെന്ഷന് നല്കാനാണെന്നു പറഞ്ഞ പിണറായി സര്‍ക്കാര്‍ സ്വയം ധൂര്‍ത്തടിക്കുക എന്നതല്ലാതെ അവശ വിഭാഗങ്ങളോട് യാതൊരു കാരുണ്യവും കാണിക്കാത്ത സമീപനം തുടരുകയാണ്.
ഡിഎപി എല്‍ ജില്ലാ പ്രസിഡന്റ് സി കെ നാസര്‍ മുഖ്യ പ്രഭാഷണം നടത്തി .
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് കുറുവയി, ജനറല്‍ സെക്രട്ടറി സി എച്ച് ഹമീദ്, മജീദ് വാണിമേല്‍, റഫീഖ് പാറക്കടവ് എന്നിവര്‍ സംസാരിച്ചു.