അരൂര്‍: കല്ലുമ്പുറത്ത് അടച്ചിട്ട വീട്ടില്‍ നിന്ന് മോഷണം പോയത് ഒന്നര പവന് തൂക്കം വരുന്ന സ്വര്‍ണ ചെയിന്‍. ഉരുട്ടീന്റവിട സര്‍ജാസിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. മുകള്‍നിലയിലെ അലമാരയില്‍ സൂക്ഷിച്ച ചെയിന്‍ നഷ്ടപ്പെട്ടതായാണ് പോലിസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച പകല്‍ വീട്ടുകാരെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ഇന്ന് വിശദ പരിശോധന നടത്തിയപ്പോഴാണ് ഒന്നര പവന് ചെയിന്‍ നഷ്ടപ്പെട്ടത് വ്യക്തമായത്. ഇന്ന് ഡോഗ് സ്ക്വാഡും ഫിംഗര്‍ പ്രിന്റ്
വിദഗ്ധരും പരിശോധന നടത്തി. നാദാപുരം പോലീസ് അന്വേഷണമാരംഭിച്ചു.