ആയഞ്ചേരി: ഡോക്ടേഴ്സ് ദിനത്തില്‍ 40 വര്‍ഷത്തോളമായി ആയഞ്ചേരി ടൗണില്‍ ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ: ടി.ടി.ജോസഫിനെയും ഭാര്യ ഡോ: മേഴ്സി ജോസഫിനെയും ആദരിച്ചു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ്.
ആശുപത്രിയോ മതിയായ ഡോക്ടര്‍മാരോ ഇല്ലാത്ത കാലത്ത് ഇവരുടെ ക്ലിനിക്ക് നാട്ടുകാര്‍ക്ക് ഏറെ ആശ്രയമായിരുന്നു. രോഗാതുര കാലഘട്ടത്തില്‍ ആത്മാര്‍പ്പണം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നതിനും വേണ്ടിയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് മെമ്പര്‍ പറഞ്ഞു.
ചടങ്ങില്‍ വി.എസ്.എച്ച് തങ്ങള്‍, വി.കെ.രാജന്, ജി.കെ കുഞ്ഞിക്കണ്ണന്, ടി.വി.ഭരതന്, പി.എം.രാജീവന്, കാമ്പ്രത്ത് സുരേന്ദ്രന്, സി.കെ മുഹമ്മദ്, മോഹനന് തൈവെച്ചതില്, അച്ചങ്കണ്ടി ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.