കോഴിക്കോട്: തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച് മൂന്നു സാഹചര്യങ്ങളിൽ ഒഴികെ
20000 രൂപയിലധികം പണമായി ഒരു ദിവസം ഒരാൾക്കോ കമ്പനിക്കോ സ്ഥാപനത്തിനോ നൽകരുത്. ബാങ്ക് സേവനം ലഭ്യമല്ലാത്ത ഗ്രാമത്തിലോ ടൗണിലോ
ആണെങ്കിലോ ഒരു ജീവനക്കാരന്റെയോ രാഷ്ട്രീയ പ്രവർത്തകന്റെയോ വേതനമോ പെൻഷനോ ആയിട്ടോ ആ വ്യക്തിക്ക് ഏർപ്പെട്ട ചെലവ് തിരികെ നൽകുന്നത് ആയിട്ടോ ആണെങ്കിലോ ഏതെങ്കിലും നിയമപ്രകാരം പണമായി തന്നെ തുക നൽകണമെന്ന വ്യവസ്ഥ ഉണ്ടെങ്കിലോ 20,000 ത്തിൽ കൂടുതൽ തുക പണമായി നൽകാം.
![🔹](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f539/32.png?ssl=1)
രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ പ്രവർത്തകരുടെയോ പൊതുപ്രവർത്തനമായി ബന്ധമില്ലാത്തതും സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളിൽ വിമർശിക്കരുത്
![🔹](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f539/32.png?ssl=1)
വിലയിരുത്തിയിട്ടില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടികളെയോ പ്രവർത്തകരെയോ വിമർശിക്കരുത്
![🔹](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f539/32.png?ssl=1)
ക്ഷേത്രം, പള്ളി, ചർച്ച്
തുടങ്ങിയവയോ മറ്റ് ആരാധനാ സ്ഥലങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വേണ്ടിയും ഉപയോഗിക്കരുത്
![🔹](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f539/32.png?ssl=1)
ആയുധമായി ദുരുപയോഗം ചെയ്യാവുന്ന സാമഗ്രികൾ ഉപയോഗിച്ച് ജാഥകൾ നടത്തരുത്
![🔹](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f539/32.png?ssl=1)
വാഹനത്തിൽ സ്ഥാപിച്ചതോ അല്ലാത്തതോ ആയ ഉച്ചഭാഷിണികൾ രാത്രി 10 നും രാവിലെ 6 നും ഇടയിൽ ഉപയോഗിക്കരുത്
![🔹](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f539/32.png?ssl=1)
മൈതാനം, ഹെലിപാഡ് തുടങ്ങിയ പൊതുഇടങ്ങൾ എല്ലാ കക്ഷികൾക്കും സ്ഥാനാർഥികൾക്കും നിഷ്പക്ഷമായി ലഭ്യമാക്കണം
![🔹](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f539/32.png?ssl=1)
ഓരോ വ്യക്തിയുടെയും സമാധാനപൂർണവും ശല്യരഹിതവുമായ ഗാർഹിക ജീവിതത്തിനുള്ള അവകാശത്തെ പൂർണമായും സംരക്ഷിക്കണം
![🔹](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f539/32.png?ssl=1)
യോഗങ്ങളുടെ വേദി, സമയം എന്നിവ പ്രാദേശിക പോലീസിനെ അറിയിക്കുകയും ആവശ്യമായ അനുമതികൾ മുൻകൂട്ടി നേടുകയും ചെയ്യണം
![🔹](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f539/32.png?ssl=1)
ജാഥകളുടെ റൂട്ട്, പുറപ്പെടുന്നതും അവസാനിക്കുന്നതുമായ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കുകയും പോലീസ് അനുമതി വാങ്ങുകയും വേണം
![🔹](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f539/32.png?ssl=1)
ജാഥകൾ വാഹന ഗതാഗതത്തെ തടസ്സപ്പെടുത്താതെ സജ്ജീകരിക്കണം
![🔹](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f539/32.png?ssl=1)
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുന്ന എല്ലാ രാഷ്ട്രീയ പ്രവർത്തകരും ബാഡ്ജ്/തിരിച്ചറിയൽ കാർഡ് ധരിക്കണം
![🔹](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f539/32.png?ssl=1)
വോട്ടർമാർക്ക് വിതരണം ചെയ്യുന്ന അനൗദ്യോഗിക തിരിച്ചറിയൽ സ്ലിപ്പ്
പ്ലെയിൻ വെള്ളക്കടലാസിൽ ആയിരിക്കണം. അതിൽ ചിഹ്നമോ പാർട്ടിയുടേയോ സ്ഥാനാർത്ഥിയുടെ പേരോ പാടില്ല
![🔹](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f539/32.png?ssl=1)
യാതൊരുവിധ ഔദ്യോഗിക കൃത്യവും പ്രചാരണവുമായി ബന്ധപ്പെടുത്തരുത്
![🔹](https://i0.wp.com/fonts.gstatic.com/s/e/notoemoji/15.0/1f539/32.png?ssl=1)
സാമ്പത്തികവും അല്ലാത്തതുമായ വാഗ്ദാനം നൽകി വോട്ടറെ സ്വാധീനിക്കുകയും വോട്ടർമാരുടെ ജാതി, സമുദായ വികാരങ്ങൾ സ്വാധീനിക്കുന്ന വിധം അഭ്യർത്ഥനകൾ നടത്തുകയോ അരുത്.