വടകര: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ് ) കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിൽ 2023, 24 അധ്യയന വർഷത്തിൽ ഉപജില്ലാതലത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഉപജില്ലകൾക്കും ഉപജില്ല കൺവീനർമാർക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ പതിനേഴ് ഉപജില്ലകളിൽ നടത്തിയ പ്രവർത്തന റിപ്പോർട്ട് സ്വീകരിച്ച് ഡയറ്റ് പ്രിൻസിപ്പാൾ അധ്യക്ഷനായ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കുട്ടികളിൽ വായന ശീലം വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള വായനപോഷണ പരിപാടികൾ, തനത് പ്രവർത്തനങ്ങൾ, സാംസ്കാരിക, സാഹിത്യ
പരിപാടികൾ, രചന ശിൽപശാലകൾ തുടങ്ങിയവ ഉപജില്ല കളിൽ നടപ്പാക്കിയ സംഘാടനം, പങ്കാളിത്തം, ഗുണമേന്മ എന്നിവയാണ് പുരസ്കാര നിർണ്ണയത്തിനായി വിലയിരുത്തിയത്. സൂചകത്തിൻ്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര, കുന്നുമ്മൽ, കൊടുവള്ളി, കുന്ദമംഗലം തുടങ്ങിയ ഉപജില്ലകൾക്കും കൺവീനർമാരായ വി.എം.അഷ്റഫ് ,പി.പി.ദിനേശൻ, വിനോദ് പാലങ്ങാട്, വി.അനുശ്രീ എന്നിവരും പുരസ്കാരത്തിനർഹരായി.ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ ഉദ്ഘാടനം ചെയ്തു.ഡയറ്റ് പ്രിൻസിപ്പാൾ ഡോ: യു.കെ.അബ്ദുൾ നാസർ അധ്യക്ഷനായി.വിദ്യാകി രണം ജില്ല കോഡിനേറ്റർ വി.വി.വിനോദ്
മുഖ്യാതിഥിയായി.വിദ്യാരംഗം ജില്ല കോഡിനേറ്റർ ബിജു കാവിൽ പ്രവർത്തന അവലോകനം നടത്തി. വടകര വിദ്യാഭ്യാസ ജില്ല ഓഫീസർ ഹെലൻ ഹൈസൺ മെൻ്റോൺസ്, ഡയറ്റ് സീനിയർ ലക്ചറർ ഡോ: കെ.എസ്.വാസുദേവൻ, കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.അബ്ദുൾ ഖാദർ ,ഡയറ്റ് ലക്ചറർമാരായ ഡോ: കെ.എം.സോഫിയ, മിത്തു തിമോത്തി, ഡോ: ടി.കെ.കൃഷ്ണകുമാർ ,ടി.എൻ.കെ.നിഷ, പൗളി ന ജെയിംസ്, വി.എം.അഷ്റഫ് ,പി.പി.ദിനേശൻ, വിനോദ് പാലങ്ങാട്, വി.അനുശ്രീ തുടങ്ങിയവർ സംസാരിച്ചു.