കണ്ണൂക്കര: നിരവധി പേര് യാത്ര ചെയ്യുന്ന മാടാക്കര റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണണമെന്ന് എസ്ഡിപിഐ മാടാക്കര ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ണൂക്കര, അറക്കല്‍ ഭാഗങ്ങളില്‍ നിന്ന് ചോമ്പാല ഹാര്‍ബറിലേക്ക് പോകുന്ന റോഡില്‍ മാടാക്കര ലക്ഷം വീടിനടുത്താണ് പൊട്ടി പൊളിഞ്ഞിരിക്കുന്നത്. വെള്ളക്കെട്ട് കാരണം കാല്‍നടക്കാര്‍ക്കും യാത്ര ഏറെ ദുഷ്കരമാണ്. ഇത് പരിഹരിക്കാന്‍ അധികാരികള്‍ ഉടന്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ.റഹീസ് അധ്യക്ഷത വഹിച്ചു. മാടാക്കരബ്രാഞ്ച് പ്രസിഡന്റ് റിയാസ് കെ പി, ബ്രാഞ്ച് സെക്രട്ടറി റഹീസ് പി കെ, റിയാസ് എം കെ, നൗഷാദ് എം കെ, മന്‍ഷൂദ് പി കെ എന്നിവര്‍ പങ്കെടുത്തു.