കൊയിലാണ്ടി: കൊല്ലത്ത് ചക്ക പറിക്കുന്നതിനിടെ അപകടം. വയോധികന് ഷോക്കേറ്റു മരിച്ചു. കൊല്ലം മരുതന്‍കണ്ടി രാമന് (65) ആണ് മരിച്ചത്. കൊല്ലം പാറപ്പള്ളി റോഡില്‍ ഇന്ന് മൂന്നു മണിയോടെയാണ് സംഭവം. അടുത്ത വീട്ടു പറമ്പിലെ ചക്ക പറിക്കുമ്പോള്‍ ഇരുമ്പ്പൈപ്പ് വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. അതു വഴി എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ കണ്ടതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി മോര്‍ച്ചറിയിലേക്ക് മാറ്റി.