നരിപ്പറ്റ: നൻമ ചീക്കോന്ന് ഖത്തർ കമ്മറ്റിയുടെ സ്നേഹ സ്പർശത്തിലൂടെ നാദാപുരം ഇലാജ് ഡയാലിസിസ് സെൻ്ററിന് ഡയാലിസിസ് മെഷിൻ കൈമാറി. 16 വർഷക്കാലമായി ഖത്തർ ആസ്ഥാനമായി ജീവകാര്യണ്യ രംഗത്തെ പ്രവൃത്തിക്കുന്ന നൻമ ചീക്കോന്ന് ഈവർഷത്തെ കർമ്മപദ്ധതിയുടെ പ്രധാന പരിപാടിയായിട്ടാണ് ഡയാലിസിസ് മെഷീൻ കൈമാറിയത്. ചടങ്ങിൽ വേൾഡ് ചൈൽഡ് പീസ് അവാർഡ് ജേതാവ് ആസിം വെളിമണ്ണ മുഖ്യാതിഥിയായി.
നൻമ ചീക്കോന്ന് ഖത്തർ ചാപ്റ്റർ ഭാരവാഹികളായ കെ.പി റഫീഖ്. അഹമ്മദ് പാതിരിപ്പറ്റ, അർഷദ് പുത്തലത്ത്, ടി.പി നസീർ, മസ്ജിദുന്നൂർ മഹല്ല് പ്രതിനിധി പി.കെ മജീദ്, വാർഡ് മെമ്പർമാരായ കെ.എം സക്കീന ഹൈദർ, ഹേമ മോഹൻ, ലിബിയ, ഇലാജ് പ്രതിനിധി സി.കെ ഖാസിം എന്നിവർ സംസാരിച്ചു. ഇലാജ് പ്രതിനിധികളായ പൊയിൽ ഇസ്മായീൽ, കോഴിക്കോടങ്കണ്ടി അമ്മദ് ഹാജി, വി.പി പോക്കർ ഹാജി, വി.പി ഹമീദ് ജാതിയേരി, നമ്പൂടി കണ്ടി മൊയ്തു എന്നിവർ മെഷീൻ ഏറ്റുവാങ്ങി. പ