വടകര: 2024 ജൂലൈ 1 പ്രാബല്യത്തില്‍ ശമ്പള പരിഷ്കരണം അനുവദിക്കുക, ആറ് ഗഡു ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എന്‍ജിഒ അസോസിയേഷന് വടകര താലൂക്ക് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. ടി.ജൂബേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗം കെ.ദിനേശന്, ജില്ലാ ഭാരവാഹികളായ സൂരജ് ഒ, പ്രകാശന് പി പി, രാജേഷ്.കെ, ഗില്‍ജിത്ത് കുമാര്‍, നന്ദകുമാര്‍ എം.പി, പ്രശാന്തന് കെ വി, പങ്കജാക്ഷന് എം, ബിജേഷ് എന്നിവര്‍ സംസാരിച്ചു. രാമചന്ദ്രന് കയനാണ്ടിയില് സ്വാഗതം പറഞ്ഞു.