നാദാപുരം: ഗ്രാമപഞ്ചായത്തുകളുടെ അധികാരം കവര്‍ന്നെടുക്കുന്ന ഇടതുപക്ഷ സര്ക്കാറിതിരെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തി. എടച്ചേരി പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ ബ്ലോക്ക് പ്രസിഡന്റ് മോഹനന് പാറക്കടവ് ഉദ്ഘാടനം ചെയ്തു. എം.കെ.പ്രേമദാസ് അധ്യക്ഷനായി. ടികെ മോട്ടി, മാമ്പയില്‍ ശ്രീധരന്, കെ കുഞ്ഞിരാമന്, കെ പി ദാമോദരന്‍, സി സുധ, നിജേഷ് കണ്ടിയില്‍, അര്ജുന് ശ്യാം വടക്കയില്‍, രാമചന്ദ്രന് തലായി, സി.പവിത്രന്, നാരായണന്, പനയുള്ളതില്‍ മജീദ് തലായി, ഇബ്രാഹിം കായപ്പനിച്ചി, സി മുകുന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
തൂണേരിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ആവോലം രാധാകൃഷ്ണന് ധര്‍ണ ഉദ്ഘാടനം ചെയ്തു. അശോകന് തൂണേരി അധ്യക്ഷനായി. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യന്, പി രാമചന്ദ്രന്, പി പി സുരേഷ് കുമാര്‍, യു കെ വിനോദ് കുമാര്‍, വി കെ രജീഷ്, ടി മൂസ ഹാജി, കെ മധു മോഹനന്, പി കെ സുജാത, സി കെ ലത, ലിഷ കുഞ്ഞിപുരയില്‍, രജില കിഴക്കും കരമല്‍, ജി.മോഹനന്, സനിഷ് കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു.
ചെക്യാട് പഞ്ചായത്ത് ഓഫിസ് മുന്നില്‍ നടന്ന പഞ്ചായത്ത് മെമ്പര്‍മാരുടെ ധര്‍ണ ബ്ലോക്ക് പ്രസിഡന്റ് മോഹനന് പാറക്കടവ് ഉദ്ഘടാനം ചെയ്തു. രാജീവ് പുതുശേരി അധ്യക്ഷനായി.