വടകര: ഗ്രാമ പഞ്ചായത്തുകളിൽ പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡുവും മെയിന്റനൻസ് ഗ്രാൻന്റും വെട്ടി കുറച്ച കേരള സർക്കാറിന്റ നടപടിയിൽ പ്രതിഷേധിച്ച് മണിയൂർ, പാലയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ മണിയൂർ പഞ്ചായത്ത് ഓഫീസിന്
മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സി സി സി ജനറൽ സിക്രട്ടറി ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. പാലയാട് മണ്ഡലം പ്രസിഡണ്ട് എം കെ ഹമീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി സി ഷീബ, ചാലിൽ അഷ്റഫ്, സി പി വിശ്വനാഥൻ, കൊളായി രാമചന്ദ്രൻ , മൂഴിക്കൽ ശ്രീധരൻ, പി എം അഷ്റഫ്. പ്രമീള ഒ പി, ഷിജിന കരുവഞ്ചേരി, കോട്ടപ്പള്ളി ശ്രീധരൻ, ശ്രീജേഷ് ചെരണ്ട ത്തൂർ എന്നിവർ സംസാരിച്ചു.