തൊടുപുഴ: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെശൈലജശക്കതിരായ സൈബര്‍ ആക്രമണം യുഡിഎഫ് സ്ഥാനാര്‍ഥിയും നേതൃതവും അറിയാതെ സംഭവിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഇതു തടയാന്‍
യുഡിഎഫ് നേതൃത്വം ഇടപെടണം സൈബര്‍ ആക്രമണം നടത്താനുള്ള നീക്കം കേരളത്തില്‍ വില പോകില്ലെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
എന്റെ വടകര KL 18 എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഏറ്റവും വലിയ അശ്ലീല പ്രചരണം നടന്നത്. യുഡിഎഫ് നേതൃത്വത്തിന്റെ പിന്തുണയുടെ ധൈര്യത്തിലാണ് അണികള്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഇതില്‍ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ശൈലജയുടെ വിജയം ഉറപ്പായപ്പോഴാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരു മാഫിയ സംഘം പോലെ പ്രവര്‍ത്തിക്കുന്നത്. കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ വ്യാജ ലെറ്റര്‍പാഡ് ഉണ്ടാക്കി തെറ്റായി പ്രചരിപ്പിച്ചു. ജനങ്ങള്‍ ഈ പ്രവര്‍ത്തനത്തിന് ശക്തമായ തിരിച്ചടി നല്‍കും. അശ്ലീല കടന്നാക്രമണത്തിന് പിന്നില്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും ഉണ്ട്. കേന്ദ്രസേനയല്ല ലോക സേന വന്നാലും എല്‍ഡിഎഫിന് പ്രശ്നമില്ല . ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ആദ്യം ജയിക്കുന്നത് വടകരയായിരിക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.