വട്ടോളി: കുന്നുമ്മല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പുനര്‍നിര്‍മാണത്തിനായുളള കൊടി മരം രാത്രി വൈകി ക്ഷേത്രത്തില്‍ എത്തി. കാസര്‍കോട് ഭീമനടിയില്‍ നിന്നാണ് കൊടിമരത്തിനുള്ള തേക്ക് കൊണ്ട് വന്നത്.
വൈകീട്ട് കുളങ്ങരത്ത് ഭക്തജനങ്ങള്‍ കൊടിമരത്തെ വരവേറ്റു. തുടര്‍ന്ന് താലപ്പൊലിയോടും പാണ്ടിമേളത്തിന്റെ അകമ്പടിയോടും കൂടി കുന്നുമ്മല്‍ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും മാതൃ സമിതി പ്രവര്‍ത്തകരും ഭക്തജനങ്ങളും അണിനിരന്നു.