എടച്ചേരി: നരിക്കുന്ന് യു പി സ്കൂളിൻ്റെ പ്രീ പ്രൈമറി വിഭാഗമായ കൈരളി നഴ്സറി സ്കൂൾ പലഹാര മേള നടത്തി. സ്കൂൾ മാനേജർ എം പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സത്യൻ പാറോൽ അധ്യക്ഷത വഹിച്ചു. ഷെഫ് ഷിബിൻ കെ പി മുഖ്യാതിഥി
ആയി. പത്മിനി ബാലകൃഷ്ണൻ, സി എച്ച് മൊയ്തു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ശ്രീലത സ്വാഗതവും ഷിമി നന്ദിയും പറഞ്ഞു.