കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കടകള്‍ക്കു മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് നിര്‍മിച്ച പൈപ്പ് വേലി പൊളിച്ചു മാറ്റണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വേലി കാരണം കടയിലേക്ക് ആരും കയറുന്നില്ല. കച്ചവടവുമില്ല. ഉപജീവനം കഷ്ടത്തിലാണ്. ബന്ധപ്പെട്ട അധികൃതര്‍ എത്രയും വേഗം ഈ വേലി പൊളിച്ചു മാറ്റി സഞ്ചാര സ്വാതന്ത്ര്യവും കച്ചവടം നടത്താനുള്ള സാഹചര്യവും പുനഃസ്ഥാപിക്കണമെന്ന് ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു.
യൂനിറ്റ് പ്രസിഡന്റ് കെ.എം.രാജീവന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘടനം ചെയ്തു. മുതിര്‍ന്ന കച്ചവക്കാരായ ചന്ദ്രന് നായര്‍, ബാലകൃഷ്ണന് സുദാമൃതം, പി.പി.അഹമ്മദ് എന്നിവരെ ആദരിച്ചു. സത്യസന്ധതക്കുള്ള അവാര്‍ഡ് ഷാജു മില്‍മ ബൂത്തിനു സമ്മാനിച്ചു. പ്ലസ്ടു പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം നേടിയ ഫാഹിം മുഹമ്മദ് ഫാറൂഖിനും ഉന്നതവിജയം നേടിയ ജാബിര്‍ ജലീല്‍ മൂസക്കും എക്സെലനസ് അവാര്‍ഡ് നല്കി.
ജില്ലാ വൈസ് പ്രസിഡന്റ് മണിയോത് മൂസ മുഖ്യ പ്രഭാഷണം നടത്തി. വെസ് പ്രസിഡന്റ് റിയാസ് അബൂബക്കര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ഷഹീര്‍ ഗ്യാലക്സി വരവ് ചിലവ് കണക്കും ടി പി ഇസ്മായില്‍ പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി ഫാറൂഖ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.ടി.വിനോദന്‍, മണ്ഡലം പ്രസിഡന്റ് സുകുമാരന്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി.
കെ.എം.രാജീവന് പ്രസിഡന്റ്, കെ.കെ.ഫാറൂഖ് ജനറല്‍ സെക്രട്ടറി
യൂനിറ്റ് പ്രസിഡന്റായി കെ.എം.രാജീവനെയും ജനറല്‍ സെക്രട്ടറിയായി കെ.കെ.ഫാറൂഖിനെയും തെരഞ്ഞെടുത്തു. ഷഹീര്‍ ഗ്യാലക്സിയാണ് ട്രഷറര്‍.
റിയാസ് അബൂബക്കര്‍, സി.കെ.ലാലു, കെ.പ്രബീഷ് കുമാര്‍, ജലീല്‍ മൂസ, സുഹൈല്‍ കെ എം, സൗമിനി മോഹന്‍ദാസ്, വി പി ലത്തീഫ് (വൈസ് പ്രസിഡന്റുമാര്‍), ടി.പി.ഇസ്മായില്‍, ഗിരീഷ് ഗിരികല, വി.കെ.ഹാരിഫ്, ഷീബ ശിവാനന്ദന്, ജെ.കെ.ഹാഷിം, സൈദ് മലബാര്‍ മൊബൈല്‍, ഷൗക്കത് അലി (സെക്രട്ടറിമാര്‍), മണിയൊത്ത് മൂസ (രക്ഷാധികാരി).