ഏറാമല: വി.കെ.കെ നമ്പ്യാർ മന്ദിരത്തിൻ്റെ ആഭിമുഖ്യത്തിൽ ബാലചന്ദ്രൻ എൻഡോവ്മെൻ്റ് വിതരണം വാർഡ് മെമ്പർ പ്രഭാവതി വരയാലിൽ നിർവ്വഹിച്ചു. തില്ലേരി ഗോവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രദേശത്തെ സ്ക്കൂളുകൾക്ക് പി.ഹരീന്ദ്രനാഥ് രചിച്ച
കാലവും കർമപർവവും 1869-1915 എന്ന പുസ്തകം തില്ലേരി ഗോവിന്ദൻ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ പി.സേതുമാധവൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഒ.പി. മൊയ്തു, ഡി. മഞ്ജുള, വിനോദിനി, എം.വിജയൻ, പി.രമേഷ് ബാബു എന്നിവർ സംസാരിച്ചു.