വടകര: ലോണ്‍ ആപ്പിലൂടെ പണം തട്ടിയ യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി തോട്ടത്തില്‍ മേലത്തില്‍ വീട്ടില്‍ ടി സന്തോഷിനെയാണ് (40) വടകര സിഐ ടി.പി.സുമേഷും എഎസ്ഐ രജീഷ് കുമാറും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ചോറോട് സ്വദേശി പള്ളിത്താഴ യാസിറിന്റെ (28) പരാതി പ്രകാരമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തോളം ബാങ്ക് അക്കൗണ്ടുകളിലൂടെ പലരില്‍ നിന്നായി 90 ലക്ഷം രൂപയോളം തട്ടിയെടുത്തതായും ഈ പണം പ്രതി പിന്‍വലിച്ചതായും പോലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ഫെബ്രവരി എട്ടിന് പരാതിക്കാരന്റെ ഇരുപതിനായിരം രൂപയാണ്
തട്ടിപ്പിലൂടെ പ്രതി കരസ്ഥമാക്കിയത്.