മുക്കാളി: സിഎസ്ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളജില്‍ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. അഴിയൂര്‍ ഗ്രീന്‍സ് ഹോസ്പിറ്റലിലെ അക്കാദമിക് ഹെഡ് ഡോ. രേഖ എം.കെ മുഖ്യാതിഥിയായി. ജര്‍മന്‍ സ്വദേശിയായ ഗവേഷക വിദ്യാര്‍ഥി ലൂയിസ സന്നിഹിതയായി. പ്രകൃതി എക്കോ ക്ലബ് വോളന്റീര്‍ ക്യാപ്റ്റന്‍ സ്വാതിക്ക് വൃക്ഷതൈ സമ്മാനിച്ചുകൊണ്ട് ഡോ.രേഖ പരിപാടി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ സംവാദം നടത്തി. പ്രിന്‍സിപ്പല്‍ ഡോ.പി.ശശികുമാര്‍, മാനേജര്‍ ആനന്ദ് കെ നെല്‍സണ്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാജി ബഥല്‍ എന്നിവര്‍ സംബന്ധിച്ചു. എക്കോ ക്ലബ് കോര്‍ഡിനേറ്റര്‍ ഷീല സ്വാഗതവും രണ്ടാം വര്‍ഷ സൈക്കോളജി വിദ്യാര്‍ഥിനി തമന്ന നാസര്‍ നന്ദിയും പറഞ്ഞു.