വടകര: ഗോവ വിമോചന സമരനായകനും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവും ഏറാമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടർ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി എന്നീ നിലകളിൽ പ്രവര്‍ത്തിച്ച കെ വി നാരായണൻ നായരുടെ നിര്യാണത്തിൽ ജനതാദൾ എസ് വടകര നിയോജക മണ്ഡലം കമ്മറ്റി യോഗം
അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ വടകര മണ്ഡലം പ്രസിഡന്റ് കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. ജനതാദൾ എസ് ദേശീയ പ്രസിഡന്റ് സി കെ നാണു, ടി ശ്രീനിവാസൻ, പറമ്പത്ത് രവീന്ദ്രൻ, ലതിക ശ്രീനിവാസൻ, സി കെ സുധീർ, കെ പി പ്രമോദ്, വി പി മനോജൻ,കുന്ത്രൻ കണ്ടി ബാബു, കെ ടി കെ നാണു എന്നിവർ സംസാരിച്ചു.