കൊയിലാണ്ടി: ക്ഷേത്രക്കുളത്തില്‍ മധ്യവയസ്കന് മരിച്ച നിലയില്‍. കാഞ്ഞിലശ്ശേരി ശിവക്ഷേത്ര കുളത്തില്‍ കാഞ്ഞിലശ്ശേരി ഹാജിമുക്ക് സ്വദേശി കുറ്റ്യാടിതാഴെകുനി ബാബുവിനെയാണ് (50) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.