നാദാപുരം: ഇറച്ചിക്കടയിൽ കൂട്ടത്തോടെ ചത്ത കോഴികളെ കണ്ടതിനെ തുടർന്നു കട പൂട്ടിച്ചു. 25000 രൂപ പിഴ ചുമത്തി. ആവോലത്തെ സിപിആർ ചിക്കൻ സ്റ്റാൾ ആണ് തൂണേരി പഞ്ചായത്ത് ആരോഗ്യ വിഭാഗം പൂട്ടിച്ചത്. കടയിൽ നിന്ന്ചത്ത കോഴികളെ വിൽപന നടത്തുന്നു എന്ന വിവരത്തെ തുടർന്ന് തൂണേരി ഗ്രാമപഞ്ചായത്ത് അധികൃതരും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ നിരവധി ചത്ത കോഴികളെ കണ്ടെത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യന്റെ നേതൃത്വത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കെ.കെ. രജില, വാർഡ് മെമ്പർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
കെ.മധു മോഹൻ, അസിസ്റ്റൻറ് സെക്രട്ടറി ബിജു മോൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ശ്രീദേവി എൻ, ഷിബിന എന്നിവർ ചേർന്നാണ് ചിക്കൻ സ്റ്റാളിൽ പരിശോധന നടത്തിയത്. കടയ്ക്ക് 25000 രൂപ പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു