ആയഞ്ചേരി: ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി നിർമ്മിക്കുന്ന ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഫണ്ട് ശേഖരണത്തിൻ്റെ ഭാഗമായി ആയഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമാഹരിച്ച ഫണ്ട് ഡി സി സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ ഏറ്റുവാങ്ങി. മണ്ഡലം
പ്രസിഡണ്ട് കണ്ണോത്ത് ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഇ വി രാമചന്ദ്രൻ, എരവത്ത് മുനീർ, പ്രമോദ് കക്കട്ടിൽ, ബ്ലോക്ക് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത്, ടി കെ അശോകൻ, എം അബ്ദുള്ള, എൻ കെ ഗോവിന്ദൻ, പി പി ബാലൻ എന്നിവർ സംസാരിച്ചു.