പാതിരിപ്പറ്റ: വീടിന് മുകളില്‍ തെങ്ങ് മുറിഞ്ഞ് വീണു നാശം. കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ പാതിരിപ്പറ്റയിലെ തെക്കേ കുഞ്ഞിപ്പിലാക്കണ്ടി കണാരന്റെ വീടീന് മുകളിലാണ് തെങ്ങ് മുറിഞ്ഞ് വീണത്. മുകള്‍ നിലയുടെ ഓടും കഴുക്കോലും തകര്‍ന്നു. എതാണ്ട് 25000 രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ അറിയിച്ചു.