അരൂര്‍: ഒളോര്‍ മാങ്ങയുടെ നാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കുട്ടികളോടൊപ്പം സൈക്കിള്‍ ചവിട്ടി അരൂരിലെ സ്വീകരണ കേന്ദ്രത്തിലേക്ക് കടന്നുവന്നത് അണികള്‍ക്ക് ആവേശം പകര്‍ന്നു. നാലു മണിക്കൂര്‍ വൈകി രാത്രി ഏഴുമണിക്കാണ് അരൂര്‍ കോട്ടുമുക്കില്‍ എത്തിച്ചേര്‍ന്നത്. ആ സമയത്തും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും വയോവൃദ്ധരും അടക്കം നൂറുകണക്കിന് ആളുകള്‍ സ്ഥാനാര്‍ഥിയെ കാത്തിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് പാറക്കല്‍ അബ്ദുള്ള സ്വീകരണം ഉദ്ഘാടനം ചെയ്തു. എ.പി.മുനീര്‍ അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡണ്ട് ഷിബു മീരാന്‍, നജീബ് കാന്തപുരം എംഎല്‍എ, പ്രമോദ് കക്കട്ടില്‍, മൂസ്സ കോത്തമ്പ്ര, ശ്രീജേഷ് ഊരത്ത്, കെ.സജീവന്, എം.കെ.ഭാസ്കരന്, കപ്ലികണ്ടി മജീദ്, എം.വിജയന്, പി.ശ്രീലത തുടങ്ങിയവര്‍ സംസാരിച്ചു.
മുള്ളന്‍ മുക്കില്‍ നിന്നും നിരവധി മോട്ടോര്‍ബൈക്കുകളുടെയും സൈക്കിളുകളുടെയും അകമ്പടിയോടെയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചാനയിച്ചത്