ആയഞ്ചേരി: വള്ളിയാട് എം എൽ പി സ്കൂളിൽ കഴിഞ്ഞവർഷം തുടക്കം കുറിച്ച പദ്ധതിയായ ടാലന്റ് ഹണ്ടിന്റെ തുടർച്ചയായ സൈക്കിൾ പരിശീലന ഉദ്ഘാടനം പിടിഎ പ്രസിഡന്റ് മനീഷ് തയ്യിൽ നിർവഹിച്ചു. കുട്ടികളിലെ ശാരീരിക കായിക വികാസത്തിനു പ്രാധാന്യം നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് താല്പര്യവും മാനസിക ഉല്ലാസവും![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unicure-k.jpeg?resize=454%2C567&ssl=1)
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unicure-k.jpeg?resize=454%2C567&ssl=1)
നൽകുന്നതാണെന്നു ഹെഡ്മിസ്ട്രെസ് ജസ്ന എ ആർ പറഞ്ഞു. സ്കൂളിലെ മുഴുവൻ കുട്ടികളെയും സൈക്ലിങ്ങിൽ പ്രാഗത്ഭ്യം ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടി യുടെ ഈ വർഷത്തെ ഉദ്ഘാടനത്തിൽ സ്കൂൾ ലീഡർ ആഗ്നേയ, സീഡ് ക്ലബ് അംഗം ഫാത്തിമ എന്നിവരെ പരിശീലിപ്പിച്ചു കൊണ്ട് തുടക്കം കുറിച്ചു. ആബിദ വി, രോഷി എസ്,ബേബി ഷംന എൻ എസ്,രജനി എൻ കെ ,സുധ എം വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ReplyForward |