അറക്കിലാട്: സരസ്വതിവിലാസം എൽ.പി സ്കൂൾ പ്രവേശനോത്സവത്തിനോടൊപ്പം സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സൈക്കിൾ പഠിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ സംരക്ഷണസമിതി
അംഗമായ സബീന ജയരാജ് സൈക്കിൾ സംഭാവന ചെയ്തു. തുടർന്ന് 3,4,5 ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി സൈക്കിൾ ക്ലബ് രൂപീകരിച്ചു.