വടകര: വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ തിരുമന ക്ഷേത്രം – വരിക്കോളി ലക്ഷം വീട് റോഡ് കലുങ്കു നിർമാണ പ്രവൃത്തി വൈസ് പ്രസിഡണ്ട് മുരളി പൂളക്കണ്ടി ഉദ്ഘാടനം ചെയ്തു. വളരെ കാലമായി പ്രദേശവാസികൾ അനുഭവിച്ചുവരുന്ന ബുദ്ധിമുട്ടിനൊരു പരിഹാരം ആയിട്ടാണ് ഇപ്പോൾ കലുങ്കു നിർമിക്കുന്നത് എല്ലാ മഴക്കാലത്തും വിദ്യാർത്ഥികൾക്കും മറ്റ് കാൽനടയാത്രക്കാർക്കും വളരെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-j.jpeg?resize=500%2C500&ssl=1)
പ്രയാസപ്പെട്ടുവേണം ഈ റോഡിലൂടെ യാത്രചെയ്യാൻ. വാർഡ് മെമ്പർ ഷറഫുദ്ധീൻ കൈതയിൽ, മുൻ മെമ്പർ ഒ. എം. സിന്ധു, വാർഡ് വികസനസമിതി കൺവീനർ കെ. പി. വാസു, പി. കെ. രാജൻ, മിഥുൻ, അപ്പോളൊ നാണു, ഹാഷിം,ഫൈസൽ,പ്രദീപൻ, കോൺട്രാക്ടർ തുഫയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.