വടകര: ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽഹൈക്കോടതി പ്രതികളുടെ പങ്ക് ശരിവച്ചു കൊണ്ടും ശിക്ഷ ഇരട്ടിപ്പിച്ചു കൊണ്ടും വിധി പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ ‘നിലയ്ക്കട്ടേ കൊലവാൾ രാഷ്ട്രീയം, പുലരട്ടെ ജനാധിപത്യം’ എന്ന മുദ്രവക്യമുയർത്തിക്കൊണ്ട് വടകര കോട്ടപ്പറമ്പിൽ നാളെ (ശനി) സാംസ്കാരിക സായാഹ്നം നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ,
ഷാഫി പറമ്പിൽ, കെ.കെ രമ എം.എൽ.എ, കെ.എം ഷാജി, എൻ. വേണു, ടി.എൽ സന്തോഷ്, രാഹുൽ മാങ്കുട്ടത്തിൽ, ജോയ് മാത്യു, കൽപ്പറ്റ നാരായണൻ, അഡ്വ: പി കുമാരൻകുട്ടി, കുസുമം ജോസഫ്, ജോസഫ് സി മാത്യു, കെ.സി ഉമേഷ് ബാബു, ഡോ. ആസാദ്, രമേഷ് കാവിൽ മാഗ്ലിൻ ഫിലോമിന, എൻ.വി ബാലകൃഷ്ണൻ, കെ.പി ചന്ദ്രൻ എന്നിവർ പങ്കെടുക്കും.