നാദാപുരം: വരിക്കോളിയില്‍ ജ്വാല ലൈബ്രറി ഒരു കോടി രൂപ ചെലവില്‍ സാംസ്കാരിക കേന്ദ്രം പണിയും. ജ്വാല ലൈബ്രറിയുടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ അറുനൂറിലധികം പേര് പങ്കെടുത്ത ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
കൂട്ടായ്മ നാദാപുരം എംഎല്‍എ ഇ.കെ.വിജയന് ഉദ്ഘാടനം ചെയ്തു. വി.കെ.ചന്ദ്രന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, സി.എച്ച്. മോഹനന്, അഡ്വ: എ. സജീവന്, പി.പി ബാലകൃഷ്ണന്, എം.പി.സുപ്പി, അഡ്വ:കെ.എം.രഘുനാഥ്, സുനിത എടവത്ത് കണ്ടി, ടി.ലീന, സുബൈര്‍ എ.കെ, വടകര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബാലന്, സെക്രട്ടറി എം. ജനാര്ദ്ദനന്, സി എച്ച്.ദിനേശന്, ടി. രാജന് മാസ്റ്റര്‍, പി. രാജന് മാസ്റ്റര്‍, ഇ. പി.സജീവന്,ഉണ്ണികൃഷ്ണന് വാകയാട്ട്, ശ്രീധരന് പൊന്നങ്കോട്ട് എന്നിവര്‍ സംസാരിച്ചു. കെ.സി ലിനീഷ് സ്വാഗതവും സിജിന മനോജ് നന്ദിയും പറഞ്ഞു.
തുടര്‍ പ്രവര്‍ത്തനത്തിനായി അഞ്ഞൂറംഗ കമ്മിറ്റിക്കു രൂപം നല്കി. ഇ. കെ. വിജയന്. എം.എല്‍.എ, കെ. പി.വനജ,വി.വി. മുഹമ്മദലി, അഡ്വക്കറ്റ് എ. സജീവന്, സി.എച്ച് മോഹനന്, എരോത്ത് ഫൈസല്‍, എം.പി. സൂപ്പി അഡ്വ:കെ. എം.രഘുനാഥ്, പ്രേംരാജ് കായക്കൊടി, സി. എച്ച്.ദിനേശന്, പി. പി ബാലകൃഷ്ണന്, സുനിതഎടവത്ത് കണ്ടി, ടി.ലീന, രാജന് വള്ളംപുറത്ത് (രക്ഷാധികാരികള്‍), മലയില്‍ ചന്ദ്രന് (ചെയര്മാന്), സി. കെ.നിജേഷ് (ജനറല്‍ കണ്‍വീനര്‍), കെ. വി.സുമേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.