വടകര: ജനമുന്നേറ്റത്തെ തടയിടാന്‍ അപവാദ പ്രചാരണവുമായി എത്തുന്നവര്‍ക്ക് താക്കീതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയുടെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ജനപ്രവാഹം. കെട്ടകാലത്ത് നാടിനെ പിടിച്ചുയര്‍ത്താന്‍ നെടുനായകത്വം നല്കിയ ധീര
പോരാളിയെ ഇകഴ്ത്തി താഴ്ത്താനുള്ള ശ്രമങ്ങള്‍ക്ക് തടയിടുന്നതായി മാറുകയാണ് ജനമുന്നേറ്റം. രാവും പകലും രാത്രിയും ഒരേ പോലെ ജനനിബിഡമാവുകയാണ് ശൈലജ ടീച്ചറുടെ മണ്ഡല പര്യടനം.
ചൊവ്വ രാവിലെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടുംബയോഗങ്ങളിലായിരുന്നു സ്ഥാനാര്‍ഥി പങ്കെടുത്തത്. ഉച്ചക്കു ശേഷം പൊതുപര്യടനത്തിന്റെ ഭാഗമായി മേഖല തെരഞ്ഞെടുപ്പ് റാലികളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥി പങ്കെടുത്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ നാടിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ഇല്ലാതാക്കാനുളള നീക്കും നാട് തിരിച്ചറിയണം. വൃത്തികെട്ട ചിത്രങ്ങള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ ചെയ്യുന്നതാണ് യുഡിഎഫിന്റ നിലപാടെന്നും കെ കെ ശൈലജ പറഞ്ഞു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, കെ കെ ദിനേശന്, ടി പി ഗോപാലന്, കെ പുഷ്പജ, പി സുരേഷ് ബാബു, കെ പി പവിത്രന്, ആയാടത്തില്‍ രവീന്ദ്രന്, സി കെ വിജിത്ത് ലാല്‍, വിനോദ് ചെറിയത്ത്, ടി കെ രാഘവന്, കെ കെ ജയപ്രകാശ്, മഹേഷ് പയ്യട, സി എച്ച് ഹമീദ് എന്നിവര്‍ സ്ഥാനാര്‍ഥിക്ക് ഒപ്പം ഉണ്ടായി