വട്ടോളി: ശിവരാത്രി ദിവസമായ ഇന്ന് ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്ക്. കാലത്ത് തന്നെ ഭക്തര്‍ ക്ഷേത്രങ്ങളിലെത്തി. ചിര പുരാതനമായ വട്ടോളി ശിവക്ഷേത്രത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് ഭക്തര്‍ എത്തി പ്രാര്‍ഥനയില്‍ മുഴുകി.
ക്ഷേത്രമുറ്റത്ത് കുരുന്നുകളുടെ ഭക്തി ഗാനസുധയും അരങ്ങേറി.
അമ്പലക്കുളങ്ങര ശ്രീ പാര്‍വ്വതി പരമേശ്വര ക്ഷേത്രത്തിലും ക്ഷേത്ര ദര്‍ശനത്തിനായി നിരവധി പേര് എത്തി. വൈകിട്ട് ശിവരാത്രി പൂജ, തായമ്പക, ഇളനീര്‍വരവ്, അഭിഷേകം എന്നിവ നടക്കും. കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.