വടകര: കൂത്തുപറമ്പിൽ റോഡ് ഷോയുമായി എൻ ഡി എ വടകര ലേകസഭമണ്ഡലം സ്ഥാനാർഥി സിആർ പ്രഫുൽ കൃഷ്ണ. വാദ്യമേളങ്ങളുടെയും വർണ്ണ ബലൂണുകളുടെയും അകമ്പടിയോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ അണിനിരന്നത് . നരേന്ദ്രമോദി സർക്കാറിൻ്റെ മൂന്നാം ഊഴത്തിനായി നടക്കുന്ന
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/thripthi-padakkam.jpg?resize=420%2C600&ssl=1)
തിരഞ്ഞെടുപ്പിൽ ആവേശപൂർവമാണ് വോട്ടർമാർ സ്ഥാനാർഥിയെ കൂത്തുപറമ്പിൽ വരവേറ്റത്. കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ -തൊക്കിലങ്ങാടിയിൽ നിന്നാരംഭിച്ച് കൂത്ത്പറമ്പ് ബസ് സ്റ്റാൻ്റിൽ സമാപിക്കുകയായിരുന്നു.ബി ജെ പി കണ്ണൂർ ജില്ല പ്രസിഡണ്ട് എൻ.ഹരിദാസ്, പി സത്യപ്രകാശ്, കെ കെ ധനഞ്ജയൻ, എം.പി സുമേഷ്,സി.കെ സുരേഷ് ബാബു, ടി.കെ സജീവൻ, ഷൈജു മൂര്യാട്, അഡ്വ.ഷിജി ലാൽ,വി. പി ഷാജി, എം. കെ രാജീവൻ തുടങ്ങിയവർ നേത്വത്വം നൽകി.