കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന ബഹുജന റാലിക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. വൈകിട്ട് ഏഴു മണിക്ക് കോഴിക്കോട് ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന് റാലി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളിലും മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചുള്ള ബഹുജന റാലികള്‍ സിപിഎം സംഘടിപ്പിക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് സിപിഎമ്മിന്റെ രണ്ടാം പൗരത്വ പ്രക്ഷോഭം. പൗരത്വ നിയമ ഭേദഗതിക്കെതിരെ 2019 ല്‍ നടത്തിയ പ്രതിഷേധ പരിപാടികള്‍ ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കുന്നതില്‍ വലിയ ഘടകമായിരുന്നുവെന്നാണ് സിപിഎം വിലയിരുത്തല്‍.
അതേ സമയം പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ കൂറ്റന്‍ പ്രതിഷേധം നടന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ അങ്ങാടിപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെ നെറ്റ് മാര്‍ച്ച് നടത്തി. മന്ത്രി എം.ബി.രാജേഷ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.വസീഫിന്റെയും നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്.